Sahithee Jalakam


കേരള ഹിന്ദു സൊസൈറ്റി മെൽബണിൻറെ സാഹിതീ ജാലകത്തിലേക്ക് സ്വാഗതം. തിരക്കേറിയ ജീവിതത്തിനിടയിൽ നമ്മുടെ ഭാവനകൾ പ്രകടിപ്പിക്കുവാൻ നാമോരുത്തരും മറന്നു പോകുന്ന ഒരു അവസ്ഥയാണ് ഇന്നു കാണുന്നത്. അന്തമില്ലാത്ത നമ്മുടെ ഭാവനകൾ കഥകളായും കവിതകളായും, മറ്റു കലാരൂപങ്ങളായും അവതരിപ്പിക്കുമ്പോൾ യഥാർത്ഥത്തിൽ നമ്മുടെ അറിവിൻ്റെ ചക്രവാളവും വികസിക്കുന്നു. ഇന്നത്തെ തലമുറയെ വായനയുടെ ലോകത്തിലേക്കു ക്ഷണിക്കുക, നമ്മുടെ അംഗങ്ങളുടെയും, കുടുബാംഗങ്ങളുടെയും രചനാവൈഭവങ്ങളെ പ്രോത്സാഹിപ്പിക്കുക, പ്രതിഭാശാലികളുടെ ഉറങ്ങിക്കിടക്കുന്ന കഴിവുകൾ ലോകത്തിനു മുന്നിലെത്തിക്കുക, സാഹിത്യ പോഷണത്തിനു മുൻതൂക്കം നല്കുക എന്നിങ്ങനെയുള്ള ഉദ്ദേശലക്ഷ്യങ്ങളോടെ രൂപീകരിച്ചിട്ടുള്ള ഒരു വേദിയാണ് സാഹിതീ ജാലകം. ഞങ്ങൾക്കു ലഭിക്കുന്ന സൃഷ്ടികളിൽ തിരഞ്ഞെടുക്കുന്നവ ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. സൃഷ്ടികൾ മലയാളത്തിലോ ഇംഗ്ലീഷിലോ ടൈപ്പു ചെയ്ത് അയക്കാവുന്നതാണ്. അയക്കേണ്ട വിലാസം Welcome to our literature world. We believe there are no limits for imagination and it needs to be expressed through art especially in writings. Imagination helps to achieve high potential outcomes in our learning processes and leads to further creativity. Our aim on this platform is to encourage, spread and bring your talents infront of everybody by giving importance to the literature expressed by our members and their families. You are all more than welcome to send in your writings. Selected articles will be published on this page. Address to send your post is.....